Saturday, March 15, 2008

ഓതറ പുതുക്കുളങ്ങര പടയണി

ഓതറ പടയണി
ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പടയണി എല്ലാ വര്‍ഷവും കുംഭമാസത്തിലെ തിരുവാതിര നാളില്‍ ആരംഭിച്ചു മീനമാസത്തിലെ തിരുവാതിര നാളില്‍ അവസാനിക്കും. പഴയ കാലത്ത് പാന (പാന എന്നത് ഇന്നത്തെ തലമുറയ്ക്ക്‌ മിക്കവാറും അന്യം ആണ്, പ്രത്യേക മന്ത്രങ്ങള്‍ ഉരുവിട്ട് ദിവസങ്ങളോളം ഭൂമിക്കടിയില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്തു പൂജ നടത്തുന്ന ഭക്തന്‍, ആഹാര നീഹാരതികള് വെടിഞ്ഞു ദേവിയെ ഭജിക്കുന്ന ഈ ഭക്തന്‍ ദൈവിക ശക്തിയാല്‍ 12 ദിവസം പൂര്‍ത്തിയകുംപോള്‍ പാന പൊട്ടിച്ചു പുറത്തേക്ക് കുതിക്കുന്നു. കരക്കാരും ഭക്തജനങ്ങളും ഇദ്ദേഹത്തെ പിന്തുടരുന്നു. തുള്ളി ഉറഞ്ഞു ശരീരത്തില്‍ പ്രവേശിച്ച ഈശ്വര ശക്തി കൊണ്ടു സ്വയം പിഴുതു കൊണ്ടുവരുന്ന കവുങ്ങ് (അടയ്ക്ക മരം) കരക്കരുടെയും ഭക്തജനങ്ങളുടെയും ആവേശത്താല്‍ ക്ഷേത്രത്തില്‍ എത്തിക്കുന്നു. ക്ഷേത്രത്തിനു വലം വെക്കുന്ന ഈ കവുങ്ങ് ക്ഷേത്രത്തിന്റെ നടക്കലെ ആല്‍ മരത്തില്‍ ചാരി വെക്കുന്നു. ഈ കവുങ്ങ് ആണ് കൊടി മരം ആയി കണക്കാക്കുന്നത്‌. ഇന്നും പ്രതീകാത്മകമായി കവുങ്ങ് പിഴീല്‍ നടക്കുന്നുണ്ട്. പടയണി തീരുമാനിച്ചാല്‍ കരക്കാരും ഭക്തജനങ്ങളും വേലന്‍ കൊട്ടുന്ന പറയുടെ തലത്തില്‍ ആര്‍പ്പുവിളികളുമായി ക്ഷേത്രത്തെ വലം വെച്ചു മുന്‍ തീരുമാനം അനുസരിച്ചുള്ള കവുങ്ങ് പിഴുന്നു (അതും പ്രതീകാത്മകമായി ആയി ), അതിന് ശേഷം 28 ദിവസം പടയണി ആണ്. ആദ്യ 18 ദിവസം ചൂട്ടു പടയണി ആണ്. ഭക്തജനങ്ങളും കരക്കാരും അര്‍പ്പുവിളികളും ചെണ്ട മേളവും ആയി ചൂട്ടിന്റെ വെളിച്ചത്തില്‍ ശേത്രത്തെ വലം വെക്കുന്നു. പടയനിക്കായി ദേവിയുടെ ഭൂതങനങ്ങളെ വിളിച്ച്ചുവരുത്തുന്നു എന്നും ഇതിന് വിശ്വാസം ഉണ്ട്. 18 ദിവസം ചൂട്ടു പടയനിക്ക് ശേഷം എഴുതി തുള്ളല്‍ ആരംഭിക്കും. തുടര്‍ന്നു കാണുക അടുത്ത പോസ്റ്റിങ്ങ്‌ .


2 comments:

കണ്ണൂരാന്‍ - KANNURAN said...

ഫോണ്ടിന്റെ കളര്‍ മറ്റാമോ? വായിക്കാന്‍ പറ്റുന്നില്ല.

Unknown said...

എന്നാണ് അടുത്ത പോസ്റ്റിങ്ങ് ? ഓതറ പടയണി വല്യ കോലം 4 April വെളുപ്പിന് 4 മണിക്കാണ് ..അതിനു മുൻപേ ആവശ്യമായ അറിവുകൾ പങ്കു വച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു