Saturday, March 15, 2008

ഓതറ പുതുക്കുളങ്ങര പടയണി

ഓതറ പടയണി
ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പടയണി എല്ലാ വര്‍ഷവും കുംഭമാസത്തിലെ തിരുവാതിര നാളില്‍ ആരംഭിച്ചു മീനമാസത്തിലെ തിരുവാതിര നാളില്‍ അവസാനിക്കും. പഴയ കാലത്ത് പാന (പാന എന്നത് ഇന്നത്തെ തലമുറയ്ക്ക്‌ മിക്കവാറും അന്യം ആണ്, പ്രത്യേക മന്ത്രങ്ങള്‍ ഉരുവിട്ട് ദിവസങ്ങളോളം ഭൂമിക്കടിയില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്തു പൂജ നടത്തുന്ന ഭക്തന്‍, ആഹാര നീഹാരതികള് വെടിഞ്ഞു ദേവിയെ ഭജിക്കുന്ന ഈ ഭക്തന്‍ ദൈവിക ശക്തിയാല്‍ 12 ദിവസം പൂര്‍ത്തിയകുംപോള്‍ പാന പൊട്ടിച്ചു പുറത്തേക്ക് കുതിക്കുന്നു. കരക്കാരും ഭക്തജനങ്ങളും ഇദ്ദേഹത്തെ പിന്തുടരുന്നു. തുള്ളി ഉറഞ്ഞു ശരീരത്തില്‍ പ്രവേശിച്ച ഈശ്വര ശക്തി കൊണ്ടു സ്വയം പിഴുതു കൊണ്ടുവരുന്ന കവുങ്ങ് (അടയ്ക്ക മരം) കരക്കരുടെയും ഭക്തജനങ്ങളുടെയും ആവേശത്താല്‍ ക്ഷേത്രത്തില്‍ എത്തിക്കുന്നു. ക്ഷേത്രത്തിനു വലം വെക്കുന്ന ഈ കവുങ്ങ് ക്ഷേത്രത്തിന്റെ നടക്കലെ ആല്‍ മരത്തില്‍ ചാരി വെക്കുന്നു. ഈ കവുങ്ങ് ആണ് കൊടി മരം ആയി കണക്കാക്കുന്നത്‌. ഇന്നും പ്രതീകാത്മകമായി കവുങ്ങ് പിഴീല്‍ നടക്കുന്നുണ്ട്. പടയണി തീരുമാനിച്ചാല്‍ കരക്കാരും ഭക്തജനങ്ങളും വേലന്‍ കൊട്ടുന്ന പറയുടെ തലത്തില്‍ ആര്‍പ്പുവിളികളുമായി ക്ഷേത്രത്തെ വലം വെച്ചു മുന്‍ തീരുമാനം അനുസരിച്ചുള്ള കവുങ്ങ് പിഴുന്നു (അതും പ്രതീകാത്മകമായി ആയി ), അതിന് ശേഷം 28 ദിവസം പടയണി ആണ്. ആദ്യ 18 ദിവസം ചൂട്ടു പടയണി ആണ്. ഭക്തജനങ്ങളും കരക്കാരും അര്‍പ്പുവിളികളും ചെണ്ട മേളവും ആയി ചൂട്ടിന്റെ വെളിച്ചത്തില്‍ ശേത്രത്തെ വലം വെക്കുന്നു. പടയനിക്കായി ദേവിയുടെ ഭൂതങനങ്ങളെ വിളിച്ച്ചുവരുത്തുന്നു എന്നും ഇതിന് വിശ്വാസം ഉണ്ട്. 18 ദിവസം ചൂട്ടു പടയനിക്ക് ശേഷം എഴുതി തുള്ളല്‍ ആരംഭിക്കും. തുടര്‍ന്നു കാണുക അടുത്ത പോസ്റ്റിങ്ങ്‌ .


Thursday, February 21, 2008

പടയണി നിറങ്ങളുടെ ഉത്സവം







പടയണി നിറങ്ങളുടെ ഉത്സവം ആണ്. പ്രകൃതി ദത്തമായ നിറങ്ങളാണ് പടയണി കോലങ്ങളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. പച്ച കവുങ്ങിന്റെ പാളയുടെ പുറത്തെപച്ച, പച്ച നിറത്തിനയും ( മുഖം പച്ചയിടുന്നതിനു മനയോലയും കട്ടനീലവും കൂട്ടി , ശുദ്ധമായ വെളിച്ചെണ്ണയില്‍ ചാലിച്ചെടുത്താണ് ഉപയോഗിക്കുന്നത്. ) മഞ്ഞ നിരത്തിനായി മഞ്ഞള്‍ പൊടിയും, വെള്ള നിരത്തിനായി പാളയുടെ പച്ചനിറം കളഞ്ഞും, കറുത്ത നിറത്തിനായി മാവിലയോ എളിലയോ കരിച്ചും, ചുവപ്പ് നിറത്തിനായി ചെന്കല്ല് പൊടിച്ചതും ആണ് ഉപയോഗിക്കുന്നത്.




Wednesday, February 20, 2008

" അമ്മേ ശരണം ദേവീ ശരണം "


പടയണി എന്ന പവിത്രവും ശുദ്ധവും ആയ ദൈവ കലയെ പറ്റി എന്തെങ്കിലും പറയുവാന്‍ എന്റെ പരിമിതമായ അറിവ് മതിയാകും എന്ന് തോന്നുന്നില്ല എങ്കിലും എന്റെ അറിവിലും അനുഭവത്തിലും ഉള്ള കുറച്ചു കാര്യങ്ങല്‍ ഈ താളുകളില്‍കൂടി പന്കിടാം

ഹരി ഓതറ